ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിര്‍ബന്ധം ; കരടുവിജ്ഞാപനമായി

At Malayalam
1 Min Read

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തീരുമാനിച്ചു. 2026 ഒക്ടോബർ ഒന്നു മുതൽ എല്ലാ പുതിയ സ്വകാര്യ, വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം ( A V A S) ഘടിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി. നിലവിലുള്ള മോഡലുകളിൽ അടുത്ത വർഷം ഒക്ടോബറിനകം എ വി എ എസ് ഘടിപ്പിക്കണം.

ശബ്ദമില്ലാതെ വരുന്ന ഇലക്ട്രിക് വാഹനങ്ങൾ അപകടങ്ങളുണ്ടാക്കുന്നതിനാൽ, കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ വി എ എസ് ഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി.

കരട് വിജ്ഞാപന പ്രകാരം, ഇത് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ, ഇ – റിക്ഷ, ഇ – കാർട്ട് എന്നിവയ്ക്കും ബാധകമായിരിക്കും. ചില കമ്പനികളുടെ ചില മോഡലുകളില്‍ എ വി എ എസ് ഇപ്പോൾത്തന്നെ ഉണ്ട്. യു എസ്, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും എ വി എ എസ് മുമ്പേ നടപ്പാക്കിയിട്ടുണ്ട്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment