സംസ്ഥാനത്ത് ഒരു എം ആർ എസു കൂടി

At Malayalam
1 Min Read

സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂൾ (എം ആർ എസ് ) ശൃംഖലയിൽ ഒരു സ്കൂൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ പെൺകുട്ടികൾക്കായുള്ള ഇംഗ്ലീഷ് മീഡിയം എം ആർ എസ് ആണ് തുടങ്ങുന്നത്. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

ഇതോടെ പട്ടിക വിഭാഗ വികസന വകുപ്പുകൾ നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ എണ്ണം 34 ആയി. പ്ലസ് ടു വരെ എല്ലാ സൗകര്യങ്ങളോടും കൂടെ വിദ്യാർത്ഥികൾക്ക് എം ആർ എസിൽ പഠിക്കാനാകും. നിലവിൽ പട്ടികജാതി വികസന വകുപ്പിനു 11 ഉം പട്ടികവർഗ വികസന വകുപ്പിന് 22 ഉം എം ആർ എസുകളുണ്ട്.

35 വിദ്യാർത്ഥികൾക്കാണ് ഈ വർഷം തോന്നയ്ക്കലിൽ പ്രവേശനം നൽകുക. ഇവിടേക്കുള്ള അധ്യാപക – അനധ്യാപക തസ്തികകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിലാണ് തോന്നയ്ക്കൽ സ്കൂൾ. സ്മാർട്ട് ക്ലാസ്മുറികൾ, ലാംഗ്വേജ് ലാബ്, മികച്ച പഠനാന്തരീക്ഷം തുടങ്ങിയവ എം ആർ എസുകളുടെ പ്രത്യേകതയാണ്. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും സ്കൂൾ കാമ്പസിലാണ് താമസിക്കുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷയ്ക്കും പരിപാലനത്തിനും ഓരോ സ്കൂളുകളിലും പ്രത്യേക പദ്ധതികൾ നടപ്പാക്കും.

ഒക്ടോബർ 2 മുതൽ 15 വരെ നടക്കുന്ന സാമൂഹൃ ഐക്യദാർഡ്യ പക്ഷാചരണത്തിൽ തോന്നയ്ക്കൽ എം ആർ എസിൻ്റെ പ്രവർത്തനോദ്ഘാടനം നടത്തും.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment