എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്ത്. എൻ എസ് എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് എന്നും കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണന്നും ഇതിനായി കാശു മുടക്കുന്നതും പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നും ഗണേഷ് കുമാർ പറഞ്ഞു. കാശ് മുടക്കുന്നത് ആരാണ് എന്നു മാത്രം ഗണേഷ് കുമാര്‍ പറഞ്ഞില്ല.
എവിടെയെങ്കിലും നാല് നായൻമാർ എൻ എസ് എസിൽ നിന്നു പോയാൽ സംഘടനക്കോ ജനറൽ സെക്രട്ടറിക്കോ ഒരു ചുക്കുമില്ലെന്നും ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
