സംഭവസ്ഥലത്ത് സ്റ്റാലിൻ , കാരവാനിൽ കയറി രക്ഷപ്പെട്ട് വിജയ്

At Malayalam
1 Min Read

കരൂരിലേത് വിവരിക്കാനാകാത്ത ദുരന്തമാണന്ന് സ്ഥലം സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. ഇന്നലെ വൈകീട്ട് വിവരം അറിഞ്ഞപ്പോൾ കരൂർ എം എൽ എയും മുൻമന്ത്രിയുമായിരുന്ന ബാലാജിയെ താൻ വിളിച്ചിരുന്നു. കാര്യങ്ങൾ നേരിട്ട് പോയി അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിടെ യും യോഗത്തിൽ നടന്നിട്ടില്ലാത്തതും നടക്കാൻ പാടില്ലാത്തതുമായ സംഭവങ്ങളാണ് ഉണ്ടായത്. ജുഡീഷ്യൽ അന്വേഷണത്തിന് നിർദേശം നൽകിയതായും അന്വേഷണത്തിൽ കിട്ടുന്ന ഉത്തരമനുസരിച്ച് ഉചിതമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരെ അറസ്റ്റ് ചെയ്യും ആരെ അറസ്റ്റ് ചെയ്യില്ല എന്ന് ഇപ്പോൾ പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജയിനെ ഈ കേസിൽ അറസ്റ്റ് ചെയ്യേണ്ടതല്ലേ എന്ന ചോദ്യത്തിനാണ് സ്‌റ്റാലിൻ പ്രതികരിച്ചത്. പുലർച്ചയോടെയാണ് സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തിയത്. പരിക്കേറ്റവരെ സന്ദർശിച്ച അദ്ദേഹം ആശുപത്രിയിൽ നടന്ന അവലോകന യോഗത്തിലും പങ്കെടുത്തു.

നിലവിൽ മരണ സംഖ്യ 39 ആണ്. ഇതിൽ 17 പേർ സ്ത്രീകളാണ്. നാല് ആൺകുട്ടികളും അഞ്ചു പെൺകുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരിൽ 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 28 പേർ പ്രദേശവാസികളാണ്. ഈറോഡു നിന്നുള്ള രണ്ടുപേർ, തിരുപ്പൂർ നിന്നുള്ള രണ്ടു പേർ, ഡിണ്ടിഗലിൽ നിന്നുള്ള 32 പേർ, സേലത്തു നിന്ന് ഒരാൾ.

താൻ നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ യാതൊരു മടിയുമില്ലാതെ വിജയ് മടങ്ങിയതും വൻ വിവാദമായി. മരണ സംഖ്യ ഉയരുമെന്നും വലിയ ദുരന്തമാണ് നടക്കുന്നതെന്നും മനസിലാക്കിയ വിജയ് ഒന്നും പ്രതികരിക്കാതെയും ശ്രദ്ധിക്കാതെയും കാരവാനിക്കു കയറ ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. കടുത്ത പ്രതിഷേധമാണ് ഈ നടപടിയിൽ വിജയ് നേരിടുന്നത്. പിന്നാലെ ചെന്നൈയിലെ വിജയിയുടെ വീടിനു മുന്നിൽ പൊലീസ് കാവൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

- Advertisement -

Share This Article
Leave a comment