കരൂർ ദുരന്തത്തിൽ തമിഴ് വെട്രി കഴകം (ടി വി കെ) നേതാക്കൾക്കെതിരെ നാലു വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് നേതാക്കളെ കാണാതായത്.
തവേക കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ ഒളിവിലാണെന്നാണ് സൂചന. പാർട്ടിയുടെ ജനറൽ സെക്രട്ടറി പുസി ആനന്ദ് എവിടെയാണെന്ന് പൊലീസിന് ഇതുവരെ ഒരു വിവരം കിട്ടിയിട്ടില്ല.
ദുരന്തത്തിനുശേഷം വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങുന്നത് വരെ നേതാക്കൾ വിജയിക്കൊപ്പം ഉണ്ടായിരുന്നു. ഇതിനുശേഷമാണ് ഇവർ ഒളിവിൽ പോയത്.
അതേസമയം കരൂരിലേക്ക് വിജയ് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിങ്ങിൽ ഈ നേതാക്കൾ പങ്കെടുത്തു എന്നാണ് പൊലീസ് നൽകുന്ന സൂചന. അറസ്റ്റ് ഭയന്നാകും ഒളിവിൽ പോയതെന്ന് പൊലീസ് കരുതുന്നു.