ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്

At Malayalam
1 Min Read

തിരുവനന്തപുരം ചാല സർക്കാർ ഐ ടി ഐ യിലെ മൾട്ടിമീഡിയ അനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് (താൽക്കാലികം) പി എസ് സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തും. സെപ്റ്റംബർ 29 രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാല സർക്കാർ ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല സർക്കാർ ഐ ടി ഐയിൽ പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471- 2459255. 

ഒരൊഴിവാണുള്ളത്. ഓപ്പൺ കാറ്റഗറിയിൽ ഉള്ളവർക്കാണ് നിയമനം. യോഗ്യത : മൾട്ടിമീഡിയ ആന്റ് അനിമേഷനിൽ ബി വോക്ക് അല്ലെങ്കിൽ ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിൽ കരസ്ഥമാക്കിയ രണ്ടു വർഷ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി / എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും.

Share This Article
Leave a comment