സംസ്ഥാനത്ത് അനധികൃത മൃഗകടത്ത് തടയാനും ഇതിനുള്ള
ഫീസ് ഉയർത്തി വരുമാനം വർധിപ്പിക്കാനും സംസ്ഥാന മൃഗസംരക്ഷണവകുപ്പിനു കീഴിലുള്ള 20 അതിർത്തി ചെക്ക് പോസ്റ്റുകൾ നവീകരിക്കാൻ നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി എല്ലാ ചെക്ക്പോസ്റ്റുകളിലും സി സി ടി വി നിരീക്ഷണവും
രോഗങ്ങളുടെ സ്ക്രീനിംഗിനായി ചെക്ക്പോസ്റ്റിൽ ലബോറട്ടറികളും സ്ഥാപിക്കും.
ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് ചെക്ക്പോസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മൃഗങ്ങളെക്കൊണ്ടു വരുമ്പോൾ പാലിക്കേണ്ട നിയമ നടപടികളെക്കുറിച്ചും അതിർത്തി കടന്നുവരുന്നവരിൽ നിന്നും സംസ്ഥാനത്തിന്റെ വരുമാനം ഉറപ്പാക്കുന്നതിനും രോഗങ്ങൾ സ്ക്രീൻ ചെയ്യുന്നതിനും പ്രത്യേകം പരിശീലന പരിപാടിയും സംഘടിപ്പിക്കും.
