തിരുവനന്തപുരം നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന വിവാദത്തിൽ നിയമനം സഹകരണ നിയമത്തിന് വിരുദ്ധമെന്ന് കണ്ടെത്തൽ. താത്കാലിക നിയമനം നൽകിയവരെ പിരിച്ചുവിടാൻ ജോയിൻ്റ് രജിസ്ട്രാർ നിർദ്ദേശം നൽകി.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ അനധികൃത നിയമനത്തിൽ കോൺഗ്രസിൽ വിഭാഗീയത നിലനിന്നിരുന്നു. ബാങ്കിലെ നിയമനത്തിനായി 16 പേരിൽ നിന്നായി രണ്ടുകോടി 65 ലക്ഷം രൂപ വാങ്ങിയെന്ന് പരാതി ഉയർന്നിരുന്നു. വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രമേയവും പാസാക്കിയിരുന്നു:
