കോൺഗ്രസ് നേതാവും പാർലമെൻ്റംഗവുമായ ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്ത്. നല്ല ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഉടൻ തന്നെ ഷാഫി അവരെ ബെംഗളൂരുവിലേക്ക് ട്രിപ്പ് പോകാൻ വിളിക്കുമെന്നാണ് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞത്. ഇത്തരം വിഷയങ്ങളിൽ ഷാഫിയും രാഹുലും കൂട്ട് കച്ചവടക്കാരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാസ്‌റ്റർ ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും ഇത്തരം വിഷയങ്ങളിൽ രാഹുലിന്‍റെ അധ്യാപകരാണെന്നുമാണ് സുരേഷ് ബാബു ആരോപിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇത്തരം പ്രവൃത്തികൾ താൻ അംഗീകരിക്കുന്നില്ലന്നും രാഹുലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയ നടപടി ഉചിതമായതാണെന്നും അയാൾ രാജി വെക്കണമെന്നും പറയാൻ ഷാഫിക്ക് ധൈര്യമുണ്ടോ എന്നും സുരേഷ് ബാബു ചോദിച്ചു. അത്രയ്ക്ക് ധൈര്യമൊന്നും ഷാഫിക്കുള്ളതായി താൻ കണക്കാക്കുന്നില്ലെന്നും ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ് അവർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്ററായി നിൽക്കുന്ന ഷാഫിക്ക് ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാനാകില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
ഇതിലും വലിയ അധ്യാപകരാണ് കോൺഗ്രസിൻ്റെ മുകളിൽ നേതാക്കൻമാരിയുള്ളത്. വലിയ നേതാക്കൾ ഇവർ രണ്ടു പേർക്കുമെതിരെ മൗനം പാലിയുന്നത് അതുകൊണ്ടാണെന്നും സി പി എം നേതാവ് പറയുന്നു. വിഡി സതീശൻ, രാഹുലിനെ സസ്പെൻഡ് ചെയ്തതിന് പിന്നിലും കൃത്യമായ ഒരു അജണ്ടയുണ്ട്. മുറത്തിൽ കയറി കൊത്തിയപ്പോഴാണ് സതീശൻ നടപടിയിലേക്കു കടന്നത്. അതിനുകാരണം വഴിയെ അറിയാമെന്നും സുരേഷ് ബാബു പറയുന്നു.