മലയാളം അധ്യാപക നിയമനം

At Malayalam
1 Min Read

മലപ്പുറം താനൂര്‍ സി എച്ച് എം കെ എം ഗവ : ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025 – 26 അധ്യയന വര്‍ഷത്തിലേക്ക് മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു ജി സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും www.collegiateedu.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളജില്‍ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാർക്കോടെ പി ജി യോഗ്യതയുള്ളവരെയും പരിഗണിക്കും. ഫോണ്‍ – 9188900200.

Share This Article
Leave a comment