വെള്ളാപ്പള്ളി വഴി പിണറായിയെ കുത്തി ജി സുധാകരൻ

At Malayalam
0 Min Read

അധികാരമുള്ളവർക്കു പിന്നാലെയല്ല, ആദർശമുള്ളവർക്കു പിന്നാലെയാണ് ശ്രീനാരായണപ്രസ്ഥാനങ്ങൾ പോകേണ്ടതെന്ന് മുൻമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരൻ. ചേർത്തല ശ്രീനാരായണ ഗവ : ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശ്രീനാരായണഗുരു സമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം നടന്ന ആഗോള അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളി നടേശൻ പിന്തുണ പ്രഖാപിക്കുകയും പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. അതാണ് ജി സുധാകരനെ ചൊടിപ്പിച്ചതെന്ന് വ്യക്തം. എന്നാൽ പാർട്ടിയിലൂടെ പരമാവധി സ്ഥാനമാനങ്ങൾ നേടിയ ശേഷം അവസരം കിട്ടുമ്പോഴെല്ലാം പാർട്ടിക്കിട്ട് കുത്തുന്ന ജി സുധാകരൻ്റെ നിലപാട് പാർട്ടി നേതാക്കൾക്കിടയിലും അണികൾക്കിടയിലും ഇതിനോടകം ചർച്ചയായിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment