രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നിര്‍ണായക നീക്കം നടത്തി ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ശേഖരിച്ചതായി അറിയുന്നത്.
പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. മൊഴിയെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. ഇതുവരെ പുറത്തു വരാത്ത നിരവധി ചാറ്റുകൾ ക്രൈംബ്രാഞ്ചിനു കിട്ടിയതായാണ് വിവരം.