പൂക്കോട് വെറ്ററിനറി കോളജ് ഡീന്‍ ആയിരുന്ന എം കെ നാരായണന് തരം താഴ്ത്തലോടു കൂടിയ സ്ഥലംമാറ്റം. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. അസിസ്റ്റൻ്റ് വാർഡൻ കാന്തനാഥനെയും സ്ഥലം മാറ്റി. ഇദ്ദേഹത്തിന്റെ രണ്ടു വർഷത്തെ പ്രമോഷനും തടയും. ഇരുവരുടെയും വാദം കേട്ട ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.
എം കെ നാരായണനെ മണ്ണുത്തി വെറ്ററിനറി കോളജിലേക്കും കാന്തനാഥനെ തിരുവാഴാംകുന്ന് പൗൾട്രി കോളജിലേക്കുമാണ് സ്ഥലം മാറ്റുന്നത്. നാരായണനെ തരം താഴ്ത്താനും മൂന്നു കൊല്ലത്തേക്ക് ഭരണപരമായ ചുമതലകൾ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ബോർഡ് ഓഫ് മാനേജ്മെന്‍റ് ശിക്ഷാനടപടികള്‍ തീരുമാനിച്ച് ഇരുവരുടെയും മറുപടി സമർപ്പിക്കാൻ സമയം നല്‍കിയിരുന്നു. ഇത് ലഭിച്ചതിനു പിന്നാലെയാണ് ശിക്ഷാ നടപടി അന്തിമമാക്കിയത്.
