മലപ്പുറം അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (ഒഴിവ് -1) നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബിഫാം / ഡിഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സെപ്റ്റംബര്‍ 22ന് വൈകുന്നേരം
നാലിനകം അരീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 0483 – 2850221.
