മത്തി കണികാണാനില്ല , ആവോലിയും നെമ്മീനും സുലഭം

At Malayalam
1 Min Read

സംസ്ഥാനത്ത് മത്സ്യ മേഖലയിൽ വലിയ മത്തിക്കു ക്ഷാമമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അപൂർവമായി മാത്രമാണത്രേ ബോട്ടുകൾക്ക് മത്തി കിട്ടുന്നത്. മത്തിയുടെ ലഭ്യത കുറഞ്ഞതോടെ മത്തിയുടെ വിലയ്ക്കും തീ പിടിച്ചിട്ടുണ്ട്. ഒരു കിലോ മത്തി വേണമെങ്കിൽ 250 – 300 എന്ന നിലയിൽ വില നൽകേണ്ടിവരും. വിപണിയിൽ മത്തിയുടെ വില.

ഈ സാഹചര്യത്തിൽ കുഞ്ഞൻ മത്തി ധാരാളമായി കിട്ടുന്നുണ്ടന്ന് മീൻ പിടിത്തക്കാർ പറയുന്നു. പക്ഷേ ചെറിയ വിലയ്ക്ക് അത് വിറ്റൊഴിവാക്കേണ്ടി വരും എന്നതാണ് കച്ചവടക്കാരേയും വലയ്ക്കുന്നത്. കിലോയ്ക്ക് 25 രൂപ വരെ വില കിട്ടിയാലായി എന്ന മട്ടിലാണത്രേ കുഞ്ഞൻ മത്തിയുടെ കച്ചവടം. കുഞ്ഞൻ മത്തി കിട്ടുന്നുണ്ടെങ്കിലും പലരും കരയിൽ അവ കൊണ്ടു വരാതെ കടലിൽ തന്നെ തിരിച്ചിടുകയാണത്രേ. അധികൃതർ കുഞ്ഞൻമത്തി പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

10 സെന്റിമീറ്ററിൽ കുറഞ്ഞ വലിപ്പമുള്ള മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിയും മൂലം നിരോധിച്ചിട്ടുണ്ട്. നെമ്മീൻ ആവോലി എന്നിവ ധാരാളമായി കിട്ടുന്നു എന്നത് മത്സ്യമേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. ഇവ സുലഭമായതിനാൽ താരതമ്യേന വിലയും കുറവാണ്.

200 – 300 എന്ന നിലയിലാണ് ആവോലി, നെമ്മീൻ എന്നിവയുടെ കച്ചവടം നടക്കുന്നത്. വിലക്കുറവും ഉയർന്ന ലഭ്യതയും മൂലം നല്ല കച്ചവടമാണ് തങ്ങൾക്ക് ഈ മീനുകളിൽ നിന്നു കിട്ടുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

- Advertisement -
Share This Article
Leave a comment