യു ഡി എഫ് നിലപാടിന് എതിരെ മുസ്ലീം ലീഗ് ; സര്‍ക്കാരിന്റെ വികസന സദസുമായി സഹകരിക്കും

At Malayalam
0 Min Read

സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന സദസ്സുമായി സഹകരിക്കാനൊരുങ്ങി മുസ്ലിം ലീഗ്. മലപ്പുറം ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം. സദസ് ബഹിഷ്‌കരിക്കുമെന്ന് യു ഡി എഫ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുന്നണി തീരുമാനം തള്ളി ലീഗ് രംഗത്തെത്തിയത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന നേട്ടങ്ങളെല്ലാം ജനങ്ങളുടെ മുമ്പാകെ പഞ്ചായത്തിന്റെ / മുന്‍സിപ്പാലിറ്റിയുടെ ചെലവില്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരമാണ്. ആര് സഹകരിക്കില്ലെന്ന് പറഞ്ഞാലും സര്‍ക്കാര്‍ സെക്രട്ടറിമാരെ ഉപയോഗിച്ച് ഇത് നടപ്പിലാക്കുകയും ഒടുവില്‍ പരിപാടി സി പി എമ്മിന്റെ പരിപാടിയായി മാറും. അതുകൊണ്ടാണ് വികസനസദസ്സുമായി സഹകരിക്കുന്നതെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.

Share This Article
Leave a comment