സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തിരുവനന്തപുരം വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സെപ്റ്റംബർ 21ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21ന് രാവിലെ 10ന് ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്കിൽ പാർക്കിൽ എത്തിച്ചേരണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ : https://forms.gle/wpSwHBjsftdiifPNA
കൂടുതൽ വിവരങ്ങൾക്ക് : 9495999697
