തിരുവനന്തപുരം കിളിമാനൂർ പൊരുന്തമണിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പുളിമാത്ത് കുടിയേല ഒഴുകുപാറ വിഷ്ണു ഭവനിൽ വിശാഖ് (23) ആണ് മരിച്ചത്.
രാത്രി 12 മണിയോടെ ആയിരുന്നു അപകടം. രണ്ടു പേർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപം നിന്ന മറ്റൊരാളെ ഇടിക്കുകയും തുടർന്ന് ബൈക്ക് യാത്രക്കാർ തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു.
