ബി എസ്‌ സി നഴ്‌സിംഗ്, ബി ഫാം പ്രവേശനം : 25 വരെ അപേക്ഷിക്കാം

At Malayalam
0 Min Read

കണ്ണൂർ പറശ്ശിനിക്കടവ് എം വി ആർ ആയുർവേദമെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2025 – 2026 വർഷത്തെ ബി എസ്‌ സി നഴ്‌സിംഗ് (ആയുർവേദം), ബി ഫാം ( ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in വെബ്‌സൈറ്റിലൂടെ സെപ്റ്റംബർ  25 വരെ അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. ഓൺലൈൻ / വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2560361, 362, 363, 364.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment