ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആറ്റിങ്ങൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറി തൊട്ടുമുന്നേ പോയ ഇരുചക്ര വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഇരുചക്ര വാഹന യാത്രക്കാർ രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീണു. ഒരാളുടെ ദേഹത്തു കൂടി വാഹനം കയറിയിറങ്ങി. അയാൾ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.