ലൈംഗികാതിക്രമം : മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി

At Malayalam
1 Min Read

ഐ എഫ് എസ് ഉദ്യോഗസ്‌ഥ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത്.

നേരത്തെ വിചാരണ കോടതി നാടാരെ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ നാടാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ വിധി. 1999 ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർ ഫോണിൽ നിർദേശിച്ച പ്രകാരം ഔദ്യോഗിക ചർച്ചയ്ക്കായി കോഴിക്കോട് ഗവ : ഗസ്റ്റ‌് ഹൗസിലെത്തിയ ഐ എഫ് എസ് ഉദ്യോഗസ്ഥയെ ചർച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പർ മുറിയിൽ വച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയിൽ നീലലോഹിതദാസൻ നാടാർക്കെതിരെ മുൻ ഐ എ എസ് ഉദ്യോഗസ്‌ഥയും സമാനമായ പരാതി നൽകിയിരുന്നു.

Share This Article
Leave a comment