രണ്ടു യുവാക്കൾ കിണറ്റിൽ വീണ് മരിച്ചു

At Malayalam
1 Min Read

കൊല്ലം ജില്ലയിലെ ചാത്തന്നൂർ കല്ലുവാതുക്കലിനു സമീപം വേളമാനൂരിൽ കിണറ്റിൽ വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. വേളമാനൂർ തൊടിയിൽ വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു ( 23 ), മയ്യനാട് തവളക്കുഴി സ്വദേശി ഹരിലാൽ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

വീടിന്റെ മുറ്റത്തെ കിണറിൽ നിന്നു വിഷ്ണു വെള്ളം കോരുന്നതിനിടെ കപ്പി പൊട്ടി കിണറ്റിലേക്കു വീഴുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് സമീപത്തെ ഫ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഹരിലാലും സുഹൃത്തുക്കളും ഓടിയെത്തി. വിഷ്ണുവിനെ രക്ഷിക്കാൻ ഹരിലാൽ കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ, വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ ഇരുവരെയും വലിച്ച് കയറ്റിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു.

നാട്ടുകാർ ഉടൻ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഇരുവരെയും കിണറ്റിൽ നിന്നു പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisement -
Share This Article
Leave a comment