മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ പ്രിന്റിംഗ് ടെക്നോളജി ഉള്ളവർക്കും കെ ജി ടി ഇ / എം ജി ടി ഇ ( മെഷീൻ വർക്ക് – ലോവർ ) അല്ലെങ്കിൽ വി എച്ച് എസ് ഇ പ്രിന്റിംഗ് ടെക്നോളജി യോഗ്യത ഉള്ളവർക്കും എൻ സി വി ടി സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് അപേക്ഷിക്കാൻ സാധിക്കുക. കുറഞ്ഞത് രണ്ട് വർഷത്തെ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 22 നകം യോഗ്യത / പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 2025 ജനുവരി ഒന്നിന് 18 നും 41 നും ഇടയിൽ ആയിരിക്കണം.
ഫോൺ : 0484 – 2422458