പുതിയ ഉപരാഷ്ട്രപതി ഇന്നു ചുമതല ഏൽക്കും

At Malayalam
0 Min Read

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും. രാവിലെ പത്തു മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. പ്രധാനമന്ത്രിയും മറ്റു കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജ​ഗ്ദീപ് ധൻകർ രാജിവച്ചത് എന്നു പറയപ്പെടുന്ന ഒഴിവിലേക്കാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ സി പി രാധാകൃഷ്ണൻ രാജ്യത്തെ മുതിർന്ന ബി ജെ പി നേതാവു കൂടിയാണ്.

Share This Article
Leave a comment