ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള ഹർജികൾ
ഹൈക്കോടതി തള്ളി. സംഗമവുമായി ദേവസ്വം ബോർഡിന്
മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.
പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
സംഘപരിവാർ അനുകൂലികൾ നൽകിയ ഹർജികളാണ്
ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് തള്ളിപ്പോയത്.
സർക്കാരും ദേവസ്വം ബോർഡും നൽകിയ വിശദീകരണങ്ങളെ മുൻനിർത്തിയാണ് ഹർജി തള്ളിക്കളഞ്ഞത്.