നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തലൂർ താലൂക്കുകളിൽ വ്യാപാരി വ്യവസായി സംഘടനകൾ 24 മണിക്കൂർ ബന്ദ് പ്രഖ്യപിച്ചിരിക്കുകയാണ്. ഇന്നു രാവിലെ ആറു മണി മുതൽ 12/ നാളെ രാവിലെ ആറു മണിവരെയാണ് ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.
ഒരു കച്ചവട സ്ഥാപനവും തുറന്നിട്ടില്ലന്നാണ് അവിടന്നുള്ള റിപ്പോർട്ടുകൾ. എമർജൻസി വാഹനങ്ങൾ ഒഴികെ മറ്റു ഒരുവാഹനവും നിരത്തിയിറങ്ങിയിട്ടില്ല, അതുകൊണ്ടു തന്നെ മുൻകൂട്ടി യാത്ര നിശ്ചയിച്ചവർ യാത്ര മാറ്റിവെക്കുന്നതായിരിക്കും ഉചിതമെന്നും സംഘാടകർ മുന്നറിയിപ്പ് നൽകുന്നു.