ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പി എം ജിയിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.
സെപ്റ്റംബര്‍ 12 ന് രാവിലെ 10 നാണ് അഭിമുഖം. രജിസ്‌ട്രേഷന്‍ പ്രായപരിധി 40 വയസ്സ്. പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 8921916220, 0471-2992609