സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയെത്തുന്നുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ (ചൊവ്വ) മുതൽ ഇടിമിന്നലോടു കൂടി മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കൻ കേരളത്തിലായിരിക്കും ഇക്കുറി മഴ കൂടുതൽ ശക്തമാകുക. ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.