കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കറുകടം ഞാഞ്ഞൂൾ മലയിൽ നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാറും എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനങ്ങൾ സമീപത്തു കൂടി പോകുകയായിരുന്നു കോതമംഗലം സ്വദേശി സഞ്ചരിച്ച സ്കൂട്ടറിലേക്കും ഇടിച്ചു കയറി.
ഇടുക്കി, പൂപ്പാറയ്ക്ക് പോവുകയായിരുന്നു മാരുതി ആൾട്ടോ കാറും തൊടുപുഴ മഹാറാണി വെഡിങ് ഗ്രൂപ്പിന്‍റെ പിക്കപ്പും ആണ് അപകടത്തിൽപ്പെട്ടത്. പൂപ്പാറ സ്വദേശികൾ സഞ്ചരിച്ച മാരുതി കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി വട്ടം തിരിഞ്ഞ് സമീപത്തേ ഇറച്ചി കടയിൽ ഇടിച്ചാണ് നിന്നത്. ഇറച്ചിക്കട പൂർണ്ണമായും തകർന്നു. കാറിൽ സഞ്ചരിച്ച പൂപ്പാറ സ്വദേശിയാണ് മരിച്ചത്. കോതമംഗലം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനും പരിക്കുണ്ട്. അപകടത്തിൽ മാരുതി ഓൾട്ടോ കാർ പൂർണമായും തകർന്നു.