ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു. പാസ്റ്ററായ ജോൺസന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്.
മത വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്തവരാണ് ഇവർ. ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിലേക്കു മാറ്റി. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.