പെണ്‍വാണിഭ കേന്ദ്രം നടത്തിയ പ്രമുഖ നടി അറസ്റ്റിലായി

At Malayalam
1 Min Read
Anushka Moni Mohan Das aka Moon Das

മഹാരാഷ്ട്രയിലെ താനെയില്‍ പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്ന നടി അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നടി അനുഷ്‌ക മോണി മോഹന്‍ ദാസ് (41) ആണ് അറസ്റ്റിലായത്. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും രണ്ടു നടിമാരെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.

ടി വി സീരിയലുകളിലും ബംഗ്ലാ സിനിമകളിലും സജീവമായ രണ്ടു സ്ത്രീകളെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. അഭിനയമോഹവുമായെത്തുന്ന യുവതികളെ നിര്‍ബന്ധിച്ച് സെക്‌സ് റാക്കറ്റില്‍പ്പെടുത്തുകയായിരുന്നു ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകാരെന്ന വ്യാജേനയാണ് പൊലീസ് അനുഷ്‌കയെ സമീപിക്കുന്നത്. മുംബൈ – അഹമ്മദാബാദ് ഹൈവേയിലെ ഒരു മാളില്‍ വെച്ച് നേരില്‍ കാണാമെന്ന് അനുഷ്‌ക അറിയിച്ചു. തുടര്‍ന്ന് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ നടിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Share This Article
Leave a comment