കെ പി സി സി സമൂഹമാധ്യമ ചുമതല : വി ടി ബൽറാം രാജിവെച്ചു.

At Malayalam
1 Min Read

കെ പി സി സി യുടെ സമൂഹ മാധ്യമ ചുമതലയിൽ നിന്ന് വി ടി ബൽറാം രാജിവെച്ചു. വിഷയത്തിൽ ബൽറാമിനോട് കെ പി സി സി അധ്യക്ഷൻ വിശദീകരണം തേടിയിരുന്നു. ബീഡി – ബീഹാർ പോസ്റ്റ് വിവാദത്തിനു പിന്നാലെയാണ് വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിഞ്ഞത്. കൂടാതെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ കെ പി സി സി തീരുമാനിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ വന്ന ബീഡി – ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. പിശക് പറ്റിയെന്നും ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായെന്നും സണ്ണി ജോസഫ് പറഞ്ഞു. പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് വന്നത് തെറ്റായിപ്പോയി. അതിന് ഉത്തരവാദികളായ അഡ്മിനും ഓപ്പറേറ്റർമാരും ഖേദംപ്രകടിപ്പിച്ചിട്ടുണ്ട്.

ആ നിലപാട് തെറ്റായിരുന്നുവെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസ് ഒരിക്കലും അംഗീകരിക്കുന്നില്ല. അത് കറക്ട് ചെയ്യാൻ വേണ്ടി ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. പിശക് വന്നിട്ടുണ്ട്. വി ടി ബൽറാമിനാണ് ചാർജ് ഉള്ളത്. സംസാരിച്ചിട്ടുണ്ട്- സണ്ണി ജോസഫ് പറഞ്ഞു. ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല’ എന്നായിരുന്നു പോസ്റ്റ്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Share This Article
Leave a comment