വ്യക്തിഹത്യ ചെയ്യാൻ ശ്രമം : മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് കടകംപളളി സുരേന്ദ്രൻ

At Malayalam
0 Min Read

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന അപകീർത്തികരമായ പരാതി നൽകി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചതിൽ എം മുനീറിനെതിരേ കടകംപളളി സുരേന്ദ്രൻ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചു. 15 ദിവസത്തിനുളളിൽ ആരോപണം പിൻവലിച്ച് മാപ്പുപറയുക‍യും ഒരു കോടി രൂപ നഷ്ടപരിഹാര തുക നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ – ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.

കടകംപളളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പോത്തന്‍കോട് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം മുനീറാണ് പൊലീസിന് പരാതി നല്‍കിയത്.

Share This Article
Leave a comment