കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണം. പത്തു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയിൽവെ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വച്ചാണ് നായ ആളുകളെ ആക്രമിച്ചത്. പരിക്കേറ്റവരെ വടകര ഗവൺമെൻ്റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
Recent Updates