I’m മലപ്പുറം പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സിംഗ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 20 നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി, എ എന്‍ എം / നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ആധാര്‍ കോപ്പിയുമായി സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11.30 ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. ഫോണ്‍ : 0494 – 2666439