ഞായറാഴ്ചയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും

At Malayalam
1 Min Read

നാളെ (ഞായർ ) സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. നാളത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകും. ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ നാളെ തന്നെ വാങ്ങണം.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ ഒന്ന് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. രണ്ടു മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ നായിന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും.

    എ എ വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസി കൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുന്നതാണ്.
Share This Article
Leave a comment