കൈയിൽ പണമില്ലെങ്കിലും ഡിജിറ്റൽ ട്രാവൽ കാർഡ് ഉപയോഗിച്ചു കെ എസ് ആർ ടി സി ബസുകളിൽ യാത്ര ചെയ്യാം. റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ട്രാവൽ കാർഡ് കണ്ടക്ടറിൽനിന്നോ കെ എസ് ആർ ടി സി ഡിപ്പോയിൽനിന്നോ 100 രൂപ നൽകി വാങ്ങാം. 50 രൂപ മുതൽ 3,000 രൂപ വരെ റീചാർജ് ചെയ്യാം. റീചാർജ് ചെയ്ത കാർഡ് ഒരു വർഷം വരെ ഉപയോഗിക്കാം.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണു ട്രാവൽ കാർഡ് ആദ്യം നടപ്പാക്കിയത്. കാർഡ് ഉപയോഗിച്ച് കെ എസ് ആർ ടി സിയുടെ എല്ലാ ബസിലും യാത്ര ചെയ്യാം. കെ എസ് ആർ ടി സി ബസുകളിലെ ഡിജിറ്റൽ ടിക്കറ്റിങ് മെഷീനിൽ സ്ക്രാച്ച് ചെയ്യാവുന്ന ട്രാവൽ കാർഡുകളാണു പുതിയത്. കാർഡുകൾ വിൽക്കുന്ന കണ്ടക്ടർക്ക് 10 രൂപ നിരക്കിൽ കമ്മിഷനുമുണ്ട്.