ഉത്തരാഖണ്ഡിലെ ഇരട്ട മേഘവിസ്ഫോടനം ; 4 മരണം, മൂന്നു പേരെ കാണാനില്ല

At Malayalam
0 Min Read

ഉത്തരാഖണ്ഡിലുണ്ടായ ഇരട്ട മേഘവിസ്ഫോടനത്തിൽ നാലു പേർ മരിച്ചതായും മൂന്നു പേരെ കാണാതായതായും റിപ്പോർട്ടുകൾ. ചമോലി, രുദ്രപ്രയാഗ് ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനം മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്.

നാൽപതിലധികം കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായതായും റോഡ് ഗതാഗതം ഭാഗികമായി സ്തംഭിച്ചതായും വിവരമുണ്ട്. നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. നദിക്കരയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുമുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment