ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ് : നടി ലക്ഷ്മി മേനോനെ പൊലീസ് തിരയുന്നു

At Malayalam
0 Min Read

കൊച്ചി നഗരത്തിൽ ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പൊലിസ് തിരയുന്നു. നടിയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഘത്തിൽ നടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ലക്ഷ്മിമേനോൻ. കേസിൽ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയാണ് നഗരത്തിലെ ബാറിൽ സംഘർഷം ഉണ്ടായത്. ഈ സംഘർഷത്തിന്റെ തുടർച്ചയായാണ് ഐ ടി ജീവനക്കാരനെ ഒരു സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം വഴിയിലുപേക്ഷിച്ചത്.

Share This Article
Leave a comment