മുന്‍ എക്‌സൈസ് കമ്മീഷണറും എ ഡി ജി പി യുമായ മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 30 നായിരുന്നു മഹിപാല്‍ യാദവ് വിരമിക്കേണ്ടിയിരുന്നത്.
പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കാനിരിക്കെയാണ് അന്ത്യം. 1997 ബാച്ച് ഐ പി എസ് ഓഫിസറാണ്. എറണാകുളം ഐ ജി, കേരള ബിവറേജസ് കോര്‍പറേഷന്‍ എം ഡി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.