രാഹുലിനെതിരെ നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

At Malayalam
1 Min Read

യൂത്ത് കോൺഗ്രസിൻ്റെ മുൻ സംസ്ഥാന അധ്യക്ഷനും നിയമസഭാംഗവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗർഭിണിയായ ഒരു സ്ത്രീയെ നിസാരമായി കൊന്നു കളയുമെന്നൊക്കെ പറയുന്നത് വലിയ ക്രിമിനൽ രീതി ആണ്. ഇത്തരത്തിൽ എത്രകാലം അയാൾ പിടിച്ചു നിൽക്കുമെന്ന് അറിയില്ല. എന്തൊക്കെയോ ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്നത് ഇതിൽ നിന്നൊക്കെ വ്യക്തമാണ്. മറ്റു കാര്യങ്ങൾ പൊതു സമൂഹം തീരുമാനിക്കേണ്ടതാണ്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ താൻ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാട്ടിൽ പലരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണ്. അത്തരം പ്രവർത്തനങ്ങൾക്ക് ഒരു മാന്യതയും ധാർമ്മികതയും ഒക്കെ ഉണ്ട്. ഇത്തരത്തിൽ അത് നഷ്ടപ്പെടുന്നെന്ന മനോവ്യഥ കോൺഗ്രസിനകത്തും ഉണ്ടന്നാണ് മനസിലാക്കുന്നത്. ചില കാര്യങ്ങൾ തെറ്റായ നിലയിൽ പ്രമോട്ട് ചെയ്യാൻ ചിലർ ശ്രമിച്ചെന്ന വാദവും ഇക്കൂട്ടത്തിലുണ്ട്. പ്രതിപക്ഷ നേതാവ് വല്ലാതെ പ്രകോപിതനായി എന്തെല്ലാമോ വിളിച്ചു പറയുന്നുമുണ്ട്. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമായിരുന്നു അദ്ദേഹം പ്രതികരിക്കേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനും പൊതു പ്രവർത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ല. രാഹുലിനെതിരായ ആരോപണത്തിൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കുട്ടിച്ചേർത്തു.

Share This Article
Leave a comment