ലൈംഗിക പീഡനപരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെക്കുറിച്ചുള്ള ചോദ്യങ്ങളോട് കൂടുതൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുലുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചു. ഇതിൽ ഇനിയൊരു ചർച്ചയുമില്ലെന്നും സതീശൻ അതൃപ്തിയോടെ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ എം എൽ എ സ്ഥാനം രാജിവെക്കില്ലേ എന്ന ചോദ്യത്തിന് കൂടുതൽ ചോദ്യം വേണ്ട എന്ന മറുപടി നൽകി സതീശൻ ഉത്തരം നൽകാതെ മടങ്ങി.
ഹൃദയവേദനയോടെയാണ് രാഹുലിനെതിരെ സംഘടനാപരമായ നടപടി എടുത്തത്. സ്ത്രീപക്ഷ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ജനങ്ങൾ ആദരവോടെയാണ് കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ നോക്കിക്കാണുന്നതെന്നും സതീശൻ പറഞ്ഞു.