താൽക്കാലിക നിയമനം

At Malayalam
1 Min Read

കൊല്ലം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ആയുര്‍പാലിയം പദ്ധതിയിലെ വിവിധ  തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത – പാലിയേറ്റീവ് നഴ്‌സ് ( സ്ത്രീ ) – എ എന്‍.. എം, പാലിയേറ്റീവ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. പ്രതിമാസശമ്പളം  15,000 രൂപ.

ആയുര്‍വേദ തെറാപ്പിസ്റ്റ് കം അറ്റന്റര്‍ – ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്റെ അംഗീകാരമുള്ള ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ്. പ്രതിമാസ ശമ്പളം 14,000 രൂപ.

അപേക്ഷകർ കൊല്ലം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം.  പ്രായപരിധി 40 വയസ്. ഓഗസ്റ്റ് 27 രാവിലെ 11 ന്  തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 ന് എ എന്‍ എം നഴ്‌സ് ( സ്ത്രീ ) തസ്തികയിലേക്കും ആശ്രാമത്തെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക് – ഇന്‍ ഇന്റര്‍വ്യൂ – നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ആധാര്‍ കാര്‍ഡും ഹാജരാക്കണം. ഫോണ്‍ : 0474 – 2763044.
 

- Advertisement -
Share This Article
Leave a comment