സി പി എമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പരാതിക്കാരനായ മുഹമ്മദ് ഷർഷാദിനെതിരേ മുൻ ധനമന്ത്രി തോമസ് ഐസക്ക് വക്കീൽ നോട്ടീസയച്ചു. പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്‍റെ ആരോപണങ്ങളും വിവാദവും മുങ്ങിപോയത് സ്വാഭാവികമാണ്. എന്നാൽ അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. തന്നെക്കുറിച്ച് പറഞ്ഞ ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണം. അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച വിവരം തോമസ് ഐസക്ക് വെളിപ്പെടുത്തിയത്. ബാങ്കിന്‍റെ ലോൺ ഒഴിവാക്കാൻ തോമസ് ഐസക്ക് അനധികൃതമായി ഇടപെട്ടു എന്നായിരുന്നു ഷർഷാദിന്‍റെ കത്തിൽ പറഞ്ഞിരുന്നത്.