തിരുവനന്തപുരം പേരൂർക്കടയിൽ വീടിനു മുന്നിൽ പാർക്കു ചെയ്തിരുന്ന ഹോണ്ട ഡിയോ സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ തമ്പാന്നൂർ പൊലീസ് പിടികൂടി. കുടപ്പനക്കുന്ന് മേരിഗിരി സ്വദേശി മണക്കാട് ബലവാൻ നഗർ BNRA – 59 ൽ വാടകയ്ക്ക് താമസിക്കുന്ന അഭിഷിക്ത് (18) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് തൈക്കാട് ശാന്തി കാവടത്തിനു സമീപം താമസിക്കുന്ന സ്‌കൂട്ടർ ഉടമ പൊലീസിൽ പരാതി നൽകിയത് സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അഭിഷിക്ത് ഉൾപ്പെട്ട മൂന്നoഗ സംഘമാണ് മോഷണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. പ്രതിക്കൊപ്പം ആ കവർച്ചയ്ക്ക് ഉണ്ടായിരുന്ന അനന്ദു എന്ന യുവാവിനെ കഴക്കൂട്ടത്തു ഒരു കേസുമായി ബന്ധപ്പെട്ടു പൊലീസ് പിടികൂടിയിരുന്നു. മൂന്നാമൻ 17 വയസു കാരൻ ആണ്. മോഷണ വണ്ടി നമ്പർ പ്ലേറ്റ് മാറ്റി പ്രതികൾ ഉപയോഗിച്ചു വരികയായിരുന്നു. തമ്പാനൂർ സി ഐ ജിജുകുമാർ, എസ് ഐ ബിനു മോഹൻ, എസ് സി പി ഓമാരായ ജയനാരായണൻ, ഷിബു, ശ്രീരാഗ്, സിപിഒ എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടകൂടിയത് അഭിഷിക്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 17 കാരനെ ജുവനൈൽ കോടതിയിലും ഹാജരാക്കി.