ആലുവയിലെ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം ഇയാൾ തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം നടന്നത്. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാൾ വിചിത്രമായ രീതിയിൽ പ്രവർത്തിച്ചത്.
പെട്രോൾ അടിക്കാനായി എത്തിയ കാർ യാത്രികരും ബൈക്കിലെത്തിയ യുവാവും തമ്മിലായിരുന്നു തർക്കം. തർക്കത്തിനു ശേഷം ബൈക്കിന് ഇയാൾ തീ ഇടുകയായിരുന്നു. പ്രസാദ് എന്ന ആളെ ചെങ്ങമനാട് പൊലീസ് പിടികൂടി. വലിയ ദുരന്തമാണ് തലനാരിക്ക് ഒഴിവായത്. ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയായ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
