ജാതി പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി ; എ ഐ സി സിക്ക് കോൺഗ്രസ് മുൻ എം പിയുടെ മകളുടെ പരാതി

At Malayalam
1 Min Read

ജാതിയുടെ പേരിൽ വിവാഹവാ​ഗ്ദാനത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പിന്മാറിയെന്ന് എ ഐ സി സിക്ക് കോൺ​ഗ്രസ് മുൻ എം പിയുടെ മകളുടെ പരാതി. പിന്നാക്ക വിഭാ​ഗമായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രാഹുൽ ഒഴിയുകയായിരുന്നു പെൺകുട്ടി പരാതിപ്പെട്ടതായി ദി വീക്ക് റിപ്പോർട്ട് ചെയ്തു. വിശ്വാസവഞ്ചനയെ തുടർന്നുള്ള മനോവിഷമത്തിൽനിന്ന് പെൺകുട്ടി ഇതുവരെ മുക്തയായിട്ടില്ല.

ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടിയുടെ പിതാവായ മുതിർന്ന കോൺ​ഗ്രസ് നേതാവ് രാഹുലിനെ വീട്ടിലേക്ക് ക്ഷണിച്ച് സംസാരിച്ചിരുന്നു. ആദ്യമൊക്കെ ബന്ധം തുടരാൻ രാഹുൽ താൽപര്യപ്പെട്ടു. എന്നാൽ പിന്നീട് ജാതിയുടെ പേരിൽ ഒഴിവാക്കുകയായിരുന്നു. പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ടയാളാണ് പെൺകുട്ടി. സംസ്ഥാനത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾക്കുൾപ്പെടെ ഈ വിഷയം അറിയാമെന്നും ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു. മുൻ എം പിയുടെ മകളുടേത് ഉൾപ്പെടെ രാഹുലിനെതിരെ ഒൻപതിലധികം പരാതികളാണ് എ ഐ സി സിക്ക് ലഭിച്ചത്.

വിവാ​ഹ വാ​ഗ്ദാനം നൽ‌കി രാഹുൽ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ​ഗർഭഛിദ്രം നടത്താൻ രാഹുൽ യുവതിയെ നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment