*രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം ഒഴിയില്ല, ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെ പി സി സി സമിതി രൂപീകരിക്കും.
*നടുറോഡിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവുമായി വാക്കുതർക്കം. മാധവ് സുരേഷിനെ പൊലീസ് കൊണ്ടുപോയി, പരിശോധനക്കു ശേഷം പുറത്തു വിട്ടു.
*ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു , വിവാഹാഭ്യര്‍ഥന നടത്തി, പിന്നീട് പിന്മാറി,രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി.
*പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദിച്ചുവെന്ന് പരാതി. ഇന്നലെ രാത്രി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
*ബിസിനസ് വഞ്ചനാ കേസ് : ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി അപ്പീല്‍ കോടതി റദ്ദാക്കി.
*കൊച്ചിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യുട്ടിക്ക് മദ്യപിച്ച് എത്തിയ അസിസ്റ്റന്റ് കമാൻഡന്റിനെതിരെ നടപടിക്ക് ശിപാർശ.
*രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോർച്ചയുടെ പ്രതിഷേധത്തിനിടെ പൊലീസിന് നേരെ എറിഞ്ഞ കോഴികൾ ചത്തു ; മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും പരാതി.
*ശ്രീലങ്കൻ മുൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ അറസ്റ്റിലായി.
*ഓണത്തിന് BEVCO ജീവനക്കാർക്ക് 1,02,500 രൂപ ബോണസ്; കഴിഞ്ഞ വര്‍ഷം 95,000 രൂപയായിരുന്നു ബോണസ്.
*റാപ്പർ വേടനെ കുറിച്ചുള്ള പാഠഭാഗം, പാബ്ലോ നെരൂദയുടെ എ ഐ കവിത എന്നിവ പഠിപ്പിക്കാനുള്ള കേരള സർവകലാശാല നീക്കത്തിൽ വി സി വിശദീകരണം തേടി.
*വി ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം , രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ പരാതികളും തെളിവുകളും ഇനിയും പുറത്തുവരുമെന്ന് പി സരിന്‍