കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എട്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സിയും ലിഫ്റ്റ് ഓപ്പറേറ്റിംഗിൽ ആറു മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ്.
നിയമാനുസൃത ഇളവ് ബാധകം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് 30 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0497 – 2700831