രാഹുൽ വിഷയത്തിൽ വലിയ ചർച്ചകൾ

At Malayalam
1 Min Read

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിൽക്കെ ഒരു നേതാവ് കേൾക്കുന്ന ഏറ്റവും വലിയ ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനു നേരേ ഒന്നിനു മീതേ ഒന്നായി ഉയരുന്നത്. എം എൽ എ പദവി തൽക്കാലം സംരക്ഷിക്കാമെങ്കിലും കോൺഗ്രസിന്റെ തുറുപ്പുചീട്ടായിരുന്ന യുവ നേതാവിന് അഗ്നിശുദ്ധി വരുത്തേണ്ടി വരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനു എതിരെ കൂടുതല്‍ ആരോപണങ്ങൾ. രാഹുൽ ലൈംഗിക വൈകൃതമുള്ള ആളാണെന്നും തന്നെ ബലാത്സംഗം ചെയ്യുന്നതു പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നു പറഞ്ഞെന്നും ആരോപിച്ച് ട്രാൻസ് വുമനും ബി ജെ പി നേതാവുമായ അവന്തിക രംഗത്തെത്തി. വലിയ ചർച്ചകളാണ് ഈ വിഷയത്തിൽ കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ ദിവസങ്ങളായി ഉണ്ടാകുന്നത്.

Share This Article
Leave a comment